
StudyatChanakya Admin
Feb 20,2021
3:43pm
ഓസ്ട്രേലിയയ്ക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. ബോർഡർ ഗവാസ്കർ ട്രോഫിയും ഇന്ത്യ നിലനിർത്തി. 328 റൺസ് ആയിരുന്നു ഓസ്ട്രേലിയ ഉയർത്തിയ വിജയം ലക്ഷ്യം. 18 പന്തു ബാക്കിനിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് മാൻ ഓഫ് ദ് മാച്ച്. ശുഭ്മൻ ഗിൽ (91), ചേതേശ്വർ പൂജാര (56) എന്നിവരും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസ്ട്രേലിയയുടെ
പാറ്റ് കമ്മിൻസ് ആണ് പരമ്പരയുടെ താരം.