Vidya Bibin
Dec 29,2020
12:15am
ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്. അദ്ദേഹത്തിന്റെ തോക്കുകളും കാറുകളും പ്രേക്ഷകർക്ക് ഹരമാണ്. ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്ക് ഈയിടെ ലേലത്തിൽ വിറ്റുപോയി. എത്ര രൂപയ്ക്ക് ആണെന്നല്ലേ? 1.79 കോടി രൂപയ്ക്ക്! ആദ്യത്തെ ബോണ്ട് സിനിമയായ ഡോ. നോയിൽ ഉപയോഗിച്ച വാൾടർ പിസ്റ്റലാണിത്. ലേലം നടത്തിയ ജൂലിയന്‍ ഓക്ഷന്‍സ് ഒരു കോടി രൂപയില്‍ താഴെയായിരുന്നു ഇതിന് പ്രതീക്ഷിച്ചിരുന്നത്. ഹോളിവുഡ് ചരിത്രവസ്തുക്കളുടെ ലേലത്തുകയിലെ പുതിയ റെക്കോഡ് ആണിത്. ടോപ് ഗൺ സിനിമയിൽ ടോംക്രൂസ് ഉപയോഗിച്ച ഹെൽമറ്റിന് 1.10 കോടി
രൂപയും ‘പൾപ് ഫിക്ഷനി’ൽ ബ്രൂസ് വില്ലിസ് ഉപയോഗിച്ച വാളിന് 26 ലക്ഷം രൂപയും ലേലത്തിൽ ലഭിച്ചു.