
StudyatChanakya Admin
Jul 31,2021
9:32am
ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്ര വിജയം. സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേഡ് പേടകത്തിലായിരുന്നു 10 മിനിറ്റ് നീണ്ടുനിന്ന ബഹിരാകാശ യാത്ര. യുഎസിലെ വെസ്റ്റ് ടെക്സസിലുള്ള സ്പേസ് പോർട്ടിൽ നിന്നായിരുന്നു പേടകത്തിന്റെ വിക്ഷേപണം. ബെസോസിനൊപ്പം സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82) എന്നീ യാത്രികരുമുണ്ടായിരുന്നു. ഒലിവർ ഡീമൻ ഇതോടെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി, വാലി ഫങ്ക് ഏറ്റവും പ്രായം കൂടിയ വ്യക്തിയും.