
StudyatChanakya Admin
Feb 20,2021
3:55pm
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവായി മാറിയ ചൗരി ചൗര സംഭവത്തിന് 100 വയസ്. ഉത്തർപ്രേദശിലെ ചൗരിചൗരായിൽ 1922 ഫെബ്രുവരി 5നാണ് ചരിത്രപ്രസിദ്ധമായ ചൗരി ചൗര സംഭവം നടക്കുന്നത്. നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ ജാഥയിൽ പങ്കെടുത്തവരെ പോലീസ് ആക്രമിച്ചു. പോലിസിന്റെ വെടിയേറ്റ് മൂന്ന് പ്രക്ഷോപകാരികൾ മരിച്ചു. രോഷാകുലരായ ജനങ്ങൾ പോലീസ് സ്റ്റേഷൻ തീയിട്ടതിനെ തുടർന്ന് 22 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു. തന്റെ
അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്നായിരുന്നു ഗാന്ധിജിയുടെ വിചാരം. 2022 ഫെബ്രുവരി 4 വരെ ഒരു വർഷം നീളുന്ന ആഘോഷങ്ങളാണു യുപി സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. യുപി വിദ്യാഭ്യാസ വകുപ്പ് അരലക്ഷം കുട്ടികൾ പാടി റിക്കോർഡ് ചെയ്ത വന്ദേമാതരം’ പ്രത്യേക ലിങ്കിൽ നൽകും.ഇത് റെക്കോർഡാണ്. നേരത്തെ ചൈനയിൽ 20000 കുട്ടികൾ പങ്കെടുത്ത സമൂഹ ഗാനമായിരുന്നു റെക്കോഡ്.