
StudyatChanakya Admin
May 18,2021
11:38am
ചൊവ്വയിൽ പറന്നു പൊങ്ങി ഇന്‍ജെന്യൂയിറ്റി
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ മനുഷ്യര്‍ നിയന്ത്രിച്ച് പറത്തുന്ന ആദ്യ ഹെലികോപ്ടർ എന്ന പേര് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കി. ഏപ്രിൽ 19ന് ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിൽ ആയിരുന്നു പരീക്ഷണം. ചൊവ്വയിലൂടെ നിയന്ത്രിത പറക്കൽ സാധ്യമാകുമോ എന്ന് പരിശോധിച്ചറിയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ചൊവ്വയിൽ ജീവന്റെ സാന്നിധ്യം തേടിയുള്ള പെഴ്സിവീയറൻസ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്റർ ആണ് ഇൻജെന്യൂയിറ്റി. ഇൻജെന്യൂയിറ്റിക്ക് ആ പേര് നൽകിയത് ഇന്ത്യൻ വംശജയായ യുഎസ് വിദ്യാർഥി വനേസാ രൂപാണിയാണ്.