
StudyatChanakya Admin
Nov 19,2021
3:05pm
ചെമ്മീനിനെ മീനായി പറയാറുണ്ടെങ്കിലും ചെമ്മീൻ, ഫൈലം ആർത്രോപോഡ വിഭാഗത്തിൽ പെട്ട ജീവിയാണ്. ഇവയ്ക്ക് 10 കാലുകൾ ഉണ്ട്, ബാഹ്യാസ്ഥിക്കൂടമാണ്, ശരീരം ഖണ്ഡങ്ങൾ ചേർന്നതാണ്. കാർബോ ഹൈഡ്രേറ്റ് ഒട്ടും ഇല്ല.
Astaxanthin, Fibrinolytic തുടങ്ങിയ എൻസൈം അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിനും കാൻസർ തടയാനും സഹായകമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ളതിനാൽ കണ്ണിനും നല്ലതാണ്. Vit A, E B6, B12, അയേൺ, കാൽസ്യം, സോഡിയം, സിങ്ക്, പൊട്ടാസിയം അടങ്ങിയിരിക്കുന്നു. ഓക്സിജന്റെ അളവ് ശരീരത്തിൽ കൂട്ടാൻ സഹായിക്കുന്നു. ചെമ്മീനിനെക്കാളും ചെറുതാണ് കൊഞ്ച്. ശരീരാകൃതിയിലാണ് ഇവ തമ്മിലുള്ള മാറ്റം. രണ്ടും രുചിയേറിയതും ഭക്ഷ്യയോഗ്യവുമാണ്.
ചിലരിൽ ഇവ അലർജിക്ക് കാരണമാകാം. പ്യൂരിൻ അടങ്ങിയതിനാൽ ‘ഗൗട്ട്’ ഉണ്ടാക്കാറുണ്ട്.