StudyatChanakya Admin
Feb 20,2021
3:49pm
രാഷ്ട്രപതിയുടെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രയ്ക്ക് പത്മഭൂഷൺ ലഭിച്ചു. ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. പി.ടി. ഉഷയുടെ പരിശീലകനായിരുന്ന അത്ലറ്റിക് കോച്ച് ഒ.എം. നമ്പ്യാർ, തോൽപാവക്കൂത്തു കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ, ബാലൻ പൂതേരി (സാഹിത്യം), ഡോ. ധനഞ്ജയ് ദിവാകർ സദ്ദേവ് (വൈദ്യശാസ്ത്രം), എന്നിവർക്കും ലക്ഷദ്വീപിൽനിന്നു സമുദ്രഗവേഷകൻ അലി മണിക്ഫാനും പത്മശ്രീ നേടി. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, ഹൃദ്രോഗ വിദഗ്ധൻ ബിഎം ഹെഗ്ഡേ എന്നിവരടക്കം ഏഴുപേർക്കാണ് പത്മവിഭൂഷൺ.