
StudyatChanakya Admin
May 18,2021
2:42pm
ചരിത്രവിജയം നേടി എൽഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് തുടർഭരണത്തിലേക്ക്. അഞ്ചു വർഷം കാലാവധി പൂർത്തിയാക്കി ഭരണ തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയൻ. എറണാകുളം, മലപ്പുറം, വയനാട് ഒഴികെ 11 ജില്ലകളിലും എൽഡിഎഫ് ആധിപത്യം നേടി. യുഡിഎഫിനു ലഭിച്ചത് 41 സീറ്റുകൾ. ബിജെപിക്ക് ഒറ്റ സീറ്റും ലഭിച്ചില്ല. മട്ടന്നൂരിൽ മന്ത്രി കെ.കെ. ശൈലജ സംസ്ഥാന ചരിത്രത്തിലെ റെക്കോഡ് (60, 963 വോട്ട്) ഭൂരിപക്ഷം നേടി. മേഴ്സിക്കുട്ടിയമ്മയാണു പരാജയപ്പെട്ട ഏക മന്ത്രി. പൂഞ്ഞാറിൽ പി.സി. ജോർജ്, പാലായിൽ ജോസ് കെ. മാണി, കൽപറ്റയിൽ ശ്രേയാംസ് കുമാർ എന്നിവരാണ് തോറ്റ പ്രമുഖർ. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു നടക്കും.