
Vidya Bibin
Dec 28,2020
11:54pm
ശാസ്ത്രജ്ഞയും ഇന്ത്യൻ വംശജയുമായ ഗീതാഞ്ജലി റാവു ടൈമിന്റെ ആദ്യ കിഡ് ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായി. മലിനജലം മുതൽ സൈബർ ആക്രമണം വരെയുള്ള പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ചതിനാണ് പുരസ്കാരം.
നാമനിര്‍ദേശം ചെയ്യപ്പെട്ട 5000 പേരില്‍ നിന്നാണ് ഗീതാജ്ഞലി ഈ നേട്ടം കൈവരിച്ചത്. യുഎസിലെ കൊളറാഡോയിലാണ് 15കാരിയായ ഗീതാഞ്ജലി താമസിക്കുന്നത്. വെള്ളത്തിലെ ലെഡ് കണ്ടു പിടിക്കുന്നതിനുള്ള ഉപകരണമായിരുന്നു ഗീതാഞ്ജലിയുടെ ആദ്യ കണ്ടുപിടിത്തം. സൈബർ ഭീഷണി തടയാൻ സഹായിക്കുന്നതിന് Kindly എന്ന ആപ്പും കണ്ടുപിടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ മാറ്റത്തിനായി ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഉപയോഗിക്കണമെന്നാണ് ഗീതാജ്ഞലിയുടെ ആഗ്രഹം.