
StudyatChanakya Admin
Nov 15,2021
5:44pm
ഗണിത ശാസ്ത്രത്തിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ സ്ഥാപിച്ചത് 1932-ൽ ആണ്
കനേഡിയൻ ഗണിത ശാസ്ത്രജ്ഞനായ ജോൺ ചാൾസ് ഫീൽഡ് സിന്റെ സ്മരണാർത്ഥമാണ് ഈ മെഡൽ ഏർപ്പെടുത്തിയത്. അക്കൊല്ലം സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് ഇങ്ങനെ ഒരു മെഡൽ എന്ന ആശയം രൂപം കൊള്ളുന്നത്. 1936-ൽ ഈ മെഡൽ ആദ്യമായി സമ്മാനിക്കുകയും ചെയ്തു. ഒരു ഗണിത ശാസ്ത്രജ്ഞന് ലഭിക്കാവുന്ന പരമോന്നത ബഹുമാനമായി ഇത് കരുതപ്പെടുന്നു. നാല്
വർഷത്തിലൊരിക്കലാണ് അവാർഡ് ദാനം. അതും നാല്പതു വയസ്സിനുള്ളിൽ ഉള്ളവർക്ക് മാത്രം. 2018-ലാണ് അവസാനമായി ഇത് നൽകപ്പെട്ടത്. പീറ്റർ ഷോൽസെ, അലസിയോ ഫിഗാലി, കോഷർ ബിർക്കർ, അക്ഷയ് വെങ്കിടേഷ് എന്നിവർ ഇത് പങ്കിട്ടു. ആദ്യത്തെ വനിതാ ഫീൽഡ്സ് മെഡൽ ജേതാവ് മറിയം മിർസ ഖാനി ആണ്. ക്രമപ്രകാരം അടുത്ത അവാർഡ് 2022-ലാണ്.