blog image

  മിഥു സൂസൻ ജോയി

  Oct 09,2020

  4:08pm

  സ്കൂളിലെ അഡ്മിഷൻ ദിനം. റജിസ്റ്ററിൽ കുട്ടികളുടെ പേരു ചേർക്കുകയാണ്  പ്രിൻസിപ്പൽ. എന്നാൽ കുട്ടിയോടൊപ്പം വന്ന സ്ത്രീ അപ്പോഴും പേരു തീരുമാനിച്ചിരുന്നില്ല. കൽപ്പന, ജ്യോത്സന,സുനൈന... ഈ മൂന്നു പേരുകളിൽ ഏതിടണം എന്ന വിഷമത്തിലായിരുന്നു അവർ.  പ്രിൻസിപ്പൽ ആ കൊച്ചുകുട്ടിയോട് അവളുടെ ഇഷ്ടം ചോദിച്ചു. ഉടൻ വന്നു മറുപടി -കൽപന. ഭാവന എന്നാണ് പേരിന്റെ അർഥം എന്നു കുട്ടി വിവരിച്ചതോടെ പ്രിൻസിപ്പൽ ഞെട്ടി. ആ ഞെട്ടൽ പിന്നീട് സത്യമായി. ആ കുട്ടിയാണ് ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കൽപ്പന ചൌളയാണ് പ്രിൻസിപ്പലിനെ അതിശയിപ്പിച്ച ആ കുട്ടി.

  നക്ഷത്രങ്ങൾ സ്വപ്നം കണ്ട ബാല്യമായിരുന്നു കൽപനയുടേത്. വിമാനങ്ങളോ  ഒരുപാടിഷ്ടം. തന്റെ സമപ്രായക്കാർ മരവും മലയും വരച്ചപ്പോൾ കൽപ്പന വരച്ചിരുന്നത് ആകാശത്തു പറക്കുന്ന വിമാനങ്ങൾ ആയിരുന്നു. വിമാനം അടുത്തു കാണാനുള്ള നിരന്തര ആവശ്യത്തെ  തുടർന്നാണ് വീടനടുത്തുള്ള ഫ്ലൈയിങ് ക്ലബിൽ അച്ഛൻ  കൽപനയെ കൊണ്ടു പോകുന്നത്. അവിടെ എത്തേണ്ട താമസം അവൾ വിമാനം കാണാൻ ഓടി. തീർന്നില്ല.  അവിടെ കണ്ട ഓഫിസറോട് സംശയങ്ങളുടെ കെട്ടഴിച്ചു. വിമാനത്തെ പറ്റിയും അതിന്റെ പ്രവർത്തനത്തെ കുറിച്ചുമെല്ലാം ചോദിച്ചു മനസിലാക്കി. ആഗ്രഹത്തോടൊപ്പം നിരന്തര ശ്രമവും ചേർന്നതോടെ ബഹിരാകാശം എന്ന സ്വപ്നലോകം അവർ സ്വന്തമാക്കുകയായിരുന്നു.

  1961 ജൂലൈ ഒന്നിന് ഹരിയാനയിലെ കർണാലിനാണ് കൽപന ജനിച്ചത്.  തീർത്തും സാധാരണക്കാരായിരുന്നു കൽപനയുടെ അച്ഛനമ്മമാർ. ഇന്ത്യാ-പാക് വിഭജനക്കാലത്ത് പാകിസ്ഥാനിൽ നിന്നു കർണാലിൽ എത്തിയതാണ് അച്ഛൻ. നാലു മക്കളിൽ ഇളയതായിരുന്നു കൽപന. വീട്ടിലെ പേര് മോണ്ടു. മകളുടെ അറിയാനുള്ള ആകാംക്ഷയും സ്വതന്ത്ര ചിന്താഗതിയും പ്രോത്സാഹിപ്പിച്ചത് അമ്മയായിരുന്നു. വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു അവർ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് ആർഭാടമായി കണ്ടിരുന്ന കാലമായിരുന്നു അതെന്നോർക്കണം.

  സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പഞ്ചാബ് എൻജിനീയറിങ്  കോളജിൽ നിന്നു എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കല്പ. ആ കോളജിൽ നിന്നു എയ്റോനോട്ടിക്കൽ കോഴ്സ് പൂർത്തിയാക്കിയ ആദ്യ പെൺകുട്ടി. തുടർന്ന് അമേരിക്കയിലെ ടെക്സാസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടി.  ഇതിനിടയിലാണ് വൈമാനിക പരിശീലകനായ ജീന്‍ പിയറി ഹാരിസണുമായുള്ള വിവാഹം. പിന്നീട് അവർ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.

  പണ്ട് വിമാനം കാണാൻ കൊതിച്ച കൽപന അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താന്‍ വൈദഗ്ദ്ധ്യം നേടി.  ഇതിനോടകം  കൊളറാഡോ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും സമ്പാദിച്ചു.  തുടർന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ  ഗവേഷണ കേന്ദ്രത്തില്‍ കൽപന ജോലിക്കു ചേരുന്നത്. തന്റെ സ്വപ്നങ്ങളോട് പറന്നടുക്കുകയായിരുന്നു അവർ. അധികം വൈകാതെ ബഹിരാകാശ യാത്രികയാകാൻ നാസ അവരെ തിരഞ്ഞെടുത്തു.

  1997 നവംബര്‍ 19. കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. കൽപനയുടെ ആദ്യത്തെ ബഹിരാകാശ യാത്ര.  കൊളംബിയ എന്ന ബഹിരാകാശ വാഹനത്തിൽ അഞ്ച് സഹഗവേഷകർക്കൊപ്പം അവർ ചരിത്രത്തിലേക്ക് പറന്നുയർന്നു. നാസയുടെ STS-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു അത്. ഇതോടെ കൽപന വൻ ജനശ്രദ്ധ നേടി. ബഹിരാകാശത്തു നിന്നു പൊട്ടു പോലെ കാണുന്ന തന്റെ ജൻമസ്ഥലം സഹപ്രവർത്തകർക്കു കാണിച്ചു കൊടുത്തതെല്ലാം അവർ പിന്നീട് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

  കല്‍പനയുടെ  രണ്ടാമത്തെ ബഹിരാകാശ പര്യടനം. അവസാനത്തേതും. 2003 ജനുവരി 16നായിരുന്നു അത്. ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു STS-107 എന്ന ഈ കൊളംബിയ ദൗത്യത്തിന്റെ  ലക്ഷ്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. 2003 ഫെബ്രുവരി ഒന്ന്.  ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ സെക്കൻഡുകൾ അവശേഷിക്കുമ്പോൾ കൊളംബിയ ചിന്ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായത്. കൽപന അടക്കം  ഏഴു ഗവേഷകരുംകൊല്ലപ്പെട്ടു.

  എന്നാൽ കൽപനയുടെ ഓർമകൾക്കു മരണമില്ല. കൽപനയോടുള്ള ആദര സൂചകമായി ഇന്ത്യയുടെ കാലാവസ്ഥ ഗവേഷണ ഉപഗ്രഹത്തിന് കൽപന 1 എന്നു പേരിട്ടത്. അമേരിക്ക രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയച്ച ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്പന ചൗള എന്നാണ് പേരിട്ടിരിക്കുന്നത്.

  Popular Blogs

  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
  blog image

  StudyatChanakya Admin

  Jul 29

  5:35

  കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
  blog image

  Vidya Bibin

  Jul 29

  4:34

  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
  blog image

  StudyatChanakya Admin

  Jul 22

  3:42