
Vidya Bibin
Dec 29,2020
12:06am
കോവിഡിനെതിരെ വാക്സിൻ കുത്തിവയ്ക്കാൻ ബ്രിട്ടൻ അനുമതി നൽകി. ഇതോടെ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാകും ബ്രിട്ടൻ. പ്രസിദ്ധ അമേരിക്കൻ മരുന്നു കമ്പനിയായ ഫൈസറും ജർമൻ സംരംഭമായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിൻ ബ്രിട്ടനിൽ ഉടൻ നൽകിത്തുടങ്ങും.
രണ്ടു ഡോസായാണ് വാക്സിൻ നൽകുക. ആദ്യ ഡോസ് നൽകി 21 ദിവസം കഴിയുമ്പോഴാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. 2800 രൂപയാണ് രണ്ടു ഡോസ് വാക്സിന്റെ നിരക്ക്