
StudyatChanakya Admin
Mar 12,2021
3:29pm
കേരള ബേഡ് അറ്റ് ലസ് സർവേയിൽ (പക്ഷി ഭൂപട പുസ്തകം)
സംസ്ഥാനത്ത് 382 ഇനം പക്ഷികളെ കണ്ടെത്തി. ഇന്ത്യയിൽ അദ്യമായിട്ടാണ്
ഒരു സംസ്ഥാനത്തിന്റെ പക്ഷി ഭൂപട പുസ്തകം തയാറാകുന്നത്. പക്ഷികളെ
എവിടെല്ലാമാണ്, ഏതു കാലത്താണു കാണുന്നത് തുടങ്ങിയവയുടെ
ദൃശ്യാവിഷ്കാരം അറ്റ് ലസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞൻമാരും
സാധാരണക്കാരായ പക്ഷി നിരീക്ഷകരും ചേർന്ന് അഞ്ചു വർഷം കൊണ്ടാണു
പദ്ധതി പൂർത്തിയാക്കിയത്. മൈസുരു നഗരത്തിന്റെ ബേഡ് അറ്റ് ലസ്
നേരത്തെ തയാറാക്കിയിട്ടുണ്ട്.