
StudyatChanakya Admin
Jun 15,2021
9:34am
നീതി ആയോഗിന്റെ സുസ്ഥിര വികസന റാങ്കിങ്ങിൽ കേരളം ഒന്നാമത്. തുടർച്ചയായി മൂന്നാം വർഷമാണ് കേരളം ഒന്നാം സ്ഥാനം നേടുന്നത്. 75 ആണ് ഇത്തവണത്തെ സ്കോർ. ഹിമാചൽ പ്രദേശാണ് (74) രണ്ടാം സ്ഥാനത്ത്. ആന്ധ്രപ്രദേശ്, ഗോവ, കർണാടക, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ മൂന്നാം സ്ഥാനത്തെത്തി. ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം തുടങ്ങി സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സുസ്ഥിര വികസന പട്ടിക തയ്യാറാക്കുന്നത്.