StudyatChanakya Admin
May 18,2021
11:39am
കുതിച്ചു പാഞ്ഞ് റെയ്ച്ചൽ ബ്ലാക്മോർ
ബ്രിട്ടനിലെ ലിവർപൂളിൽ നടന്ന 173–ാമതു ഗ്രാൻഡ് നാഷനൽ കുതിരയോട്ട മത്സരത്തിൽ റെയ്ച്ചൽ ബ്ലാക്മോർ ജേതാവായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഇവർ. മിനെല ടൈംസ് എന്ന കുതിരയുടെ പുറത്തേറി 40 പേരെയാണു റെയ്ച്ചൽ പിന്നിലാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കുതിരയോട്ട മത്സരങ്ങളിലൊന്നാണു ഗ്രാൻഡ് നാഷനൽ. ആറര കിലോമീറ്ററോളം ദൂരമാണ് കുതിരപ്പുറത്ത് ചാടികടക്കേണ്ടത്. വേലികൾ, വെള്ളക്കെട്ട് , കിടങ്ങ് എന്നിവയൊക്കെ അതിജീവിച്ചു വേണം മത്സരിക്കാൻ. 3.85 കോടി രൂപയാണ് സമ്മാനത്തുക.