StudyatChanakya Admin
Feb 20,2021
3:50pm
മലയാളി സാഹസിക പർവതാരോഹക കാമ്യ കാർത്തികേയനു പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് അകോൻകോഗ്വയിൽ കാലു കുത്തിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് പതിമൂന്നുകാരിയായ കാമ്യ. 6960 മീറ്റർ ആണ് ഈ പർവതത്തിന്റെ ഉയരം. മുംബൈയിൽ നാവികസേനാ കമാൻഡറായ പാലക്കാട് സ്വദേശി എസ്. കാർത്തികേയന്റെയും ചെന്നൈ സ്വദേശി ലാവണ്യയുടെയും മകളാണ്.
വിവിധ മേഖലകളിൽ മികവിനു പുരസ്കാരം ലഭിച്ച 32 പേരിൽ തിരുവനന്തപുരം സ്വദേശി ഹൃദയ ആർ. കൃഷ്ണൻ, കൊച്ചിയിൽ താമസിക്കുന്ന കർണാടക ബാലൻ വീർ കശ്യപ് (10) എന്നിവരുമുണ്ട്. വീണവായനയിലെ മികവിനാണ് ഹൃദയയ്ക്ക് പുരസ്കാരം ലഭിച്ചത്. ലോക്ഡൗൺ കാലത്ത് ‘കൊറോണ യുഗ’ എന്ന പേരിൽ ബോർഡ് ഗെയിം രൂപപ്പെടുത്തിയതാണു വീർ കശ്യപിനു പുരസ്കാരം നേടിക്കൊടുത്തത്.