
StudyatChanakya Admin
May 18,2021
2:44pm
ഓസ്കർ: മികച്ച ചിത്രമായ് നൊമാഡ്ലാൻഡ്
93ാമത് ഓസ്കർ പുരസ്കാരവേദിയില്‍ മികച്ച ചിത്രമായ് ചൈനീസ് വംശജ ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്ലാന്ഡ് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. മികച്ച നടനുള്ള ഓസ്കർ അവാർഡ് 'ദി ഫാദര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് സ്വന്തമാക്കി. നൊമാഡ്ലാന്‍ഡിലെ അഭിനയത്തിന് ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി. ദക്ഷിണ കൊറിയന്‍ നടി യോ ജോങ് യൂൻ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. ചിത്രം മിനാരി. വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടിയ ആൻ റോത് (89) ഓസ്കർ ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന പുരസ്കാര ജേതാവായി. സോൾ ആണ് മികച്ച അനിമേറ്റഡ് ചിത്രം.