Vidya Bibin
Dec 29,2020
7:28am
അർദ്ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) സേനയിലെ 17 നായ്ക്കുട്ടികൾക്കു കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളുടെ പേരുകൾ നൽകി. സേനയ്ക്കു കീഴിലുള്ള ഹരിയാനയിലുള്ള നായ പരിശീലന കേന്ദ്രത്തിലാണു ബെൽജിയൻ മലെന്വ ഇനത്തിലുള്ള 17 നായ്ക്കുട്ടികൾ ജനിച്ചത്. ഗൽവാൻ, ഷ്യോക്, ദൗലത്,
റെസങ്, സിരിജാപ്, സുൽത്താൻ – ചുക്സു, ഖാർദുങ്ങി എന്നിങ്ങനെ പോകുന്നു പേരുകൾ. ഇനി ജനിക്കുന്ന നായ്ക്കുട്ടികളെ കാത്തിരിക്കുന്നത് അരുണാചൽ പ്രദേശ് അതിർത്തിയിലെ സ്ഥലപ്പേരുകളാണ്