
Vidya Bibin
Dec 29,2020
12:12am
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പിന്നെയും കൂടി. 8848.86 മീറ്റര്‍ ആണ് എവറസ്റ്റിന്റെ പുതിയ ഉയരം. 1954 ൽ സർവേ ഓഫ് ഇന്ത്യ കണക്കാക്കിയ ഉയരം 8848 മീറ്റർ ആയിരുന്നു. 2015 ലെ ഭൂകമ്പം ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ട് ഉയരത്തിൽ വ്യത്യാസമുണ്ടാകാം എന്ന നിഗമനത്തെ തുടർന്നാണ് വീണ്ടും അളന്നത്.
നേപ്പാളും ചൈനയും സംയുക്തമായാണ് ഉയരം പുതുക്കിയത്. ഇന്ത്യയുടെ സഹകരണം തേടാതെ ആയിരുന്നു നടപടി.