
StudyatChanakya Admin
Jun 02,2021
1:32pm
എന്‍ജിനീയറിങ് പഠനത്തിന് ഇനി ഭാഷ പ്രശ്നമാകില്ല. പുതിയ അധ്യയന വര്‍ഷം മുതൽ മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്കി ഓള് ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷന്‍ (എഐസിടിഇ). മലയാളത്തിനു പുറമെ തമിഴ്, തെലുങ്കു, കന്നഡ ബംഗാളി, ഗുജറാത്തി, മറാഠി എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ, ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയാണു ലക്ഷ്യമെന്ന് എഐസിടിഇ പറയുന്നു . മാതൃഭാഷയില്‍ എന്‍ജിനീയറിങ് പഠനത്തിന് അവസരം ലഭിക്കുമ്പോൾ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്നാണ് എഐസിടിഇയുടെ കണക്കുക്കൂട്ടൽ.