
StudyatChanakya Admin
Jun 02,2021
1:25pm
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി. രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയുടെ 23 ാം സ്പീക്കറാണ് രാജേഷ്. 96 വോട്ടുകൾ രാജേഷിന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച യുഡിഎഫിന്റെ സ്ഥാനാർഥി, പി.സി. വിഷ്ണുനാഥിന് ലഭിച്ചത് 40 വോട്ടുകളാണ്. തൃത്താലയില്‍നിന്നുള്ള എംഎല്‍എയാണ് രാജേഷ്. 10 വർഷം ലോക് സഭാംഗമായിരുന്നു. നിയമസഭയിൽ ഇതാദ്യമായാണ്. കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ പദവിയിലെത്തുകയാണ് എം.ബി. രാജേഷ്.