
StudyatChanakya Admin
Jul 31,2021
9:30am
105ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി മികച്ച വിജയം നേടി ശ്രദ്ധേയയായ ഭാഗീരഥി അമ്മ (107) അന്തരിച്ചു. കൊല്ലം പ്രാക്കുളത്തെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. സംസ്ഥാന സാക്ഷരതാമിഷന്റെ സമ്പൂർണ സാക്ഷരതാ പദ്ധതിയിലൂടെയാണ് നാലാം തരം ഇവർ പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാഗീരഥി അമ്മയെ അഭിനന്ദിച്ചിരുന്നു. 2020ലെ ഭാരത നാരീശക്തി പുരസ്കാരത്തിന് അർഹയായി.